സമസ്ത മദ്‌റസകളുടെ എണ്ണം 9766 ആയി

സമസ്ത മദ്‌റസകളുടെ എണ്ണം 9766 ആയി

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9766 ആയി ഉയര്‍ന്നു.

അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ ബോട്ട്‌ജെട്ടി (കണ്ണൂര്‍), ബുസ്താനുല്‍ ഉലൂം മദ്‌റസ ആലക്കപറമ്പ്, സ്വലാഹുദ്ദീന്‍ മദ്‌റസ നെല്ലിക്കുത്ത് (മലപ്പുറം), നൂറുല്‍ യഖീന്‍ മദ്‌റസ കാവില്‍ കടവ് (തൃശൂര്‍), അമല്‍മദ്‌റസത്തുല്‍ ബദറുല്‍ഹുദാ പാലാഞ്ചേരി മുകള്‍, ദാറുസ്സലാം മദ്‌റസ തങ്ങള്‍ നഗര്‍ കൊച്ചി (എറണാകുളം) എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ജനറല്‍സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, എം.പി.എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 

 

Sharing is caring!