പ്രധാനമന്ത്രിയുടെ പ്രസംഗം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബഹിഷ്‌കരിച്ചു

മലപ്പുറം : ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ തത്സമയം സംപ്രേഷണം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബഹിഷ്‌കരിച്ചു. എന്നാല്‍ പ്രഭാഷണം കാണാന്‍ സൗകര്യമൊരുക്കുന്നതിനെയും കാണുന്നതിനെയും എതിര്‍ത്തിട്ടില്ലെന്നും യൂണിയനുമായി ബന്ധമുള്ള ആരും പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും ചെയര്‍മാന്‍ വി.പി.ശരത്പ്രസാദ് പറഞ്ഞു.
യുജിസിയിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്‍ഗീയ രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രഭാഷണം. കപടദേശീയത ലക്ഷ്യമിട്ട് പ്രഭാഷണം നടത്തുന്നത് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍ വിലപ്പോകില്ലെന്നും അക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നതെന്നും ശരത് പ്രസാദ് പറഞ്ഞു.
രാവിലെ 11.30 മുതല്‍ 12.20 വരെയാണ് പ്രധാനമന്ത്രി ഡല്‍ഹി വിജ്ഞാന ഭവനില്‍നിന്ന് ‘യങ് ഇന്ത്യ ന്യൂ ഇന്ത്യ ‘ വിഷയത്തില്‍ മന്ത്രി രാജ്യത്തെ യുവ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. പ്രസംഗം തത്സമയം കാണിക്കാന്‍ സൗകര്യമൊരുക്കണമെന്ന് രാജ്യത്തെ 40,000ല്‍ അധികം സ്ഥാപനങ്ങളോട് യുജിസി നിര്‍ദേശിച്ചിരുന്നു.
RECENT NEWS

മലപ്പുറത്തെ വീട്ടമ്മ ജോര്ദ്ദാനിനെ വിമാനത്താവളത്തില് മരിച്ചു
വീട്ടമ്മ വിമാനത്താവളത്തില് കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അച്ചിപ്പിലാക്കല് പാറാം തൊടി ബാപ്പുട്ടിയുടെ മകളും വെള്ളാമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്