പൊന്നാനി എം.ഇ.എസ്. കോളജിനു മുന്നിലെ സമരം ശക്തമാക്കാന്‍ എസ്.എഫ്.ഐ

പൊന്നാനി: ഓണാവധിക്ക് ശേഷം പൊന്നാനി എം.ഇ.എസ് കോളജ് ഇന്ന് തുറക്കുന്നതോടെ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം ശക്തമാക്കുന്നു.
കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഒന്നര മാസം മുമ്പുണ്ടായ അക്രമത്തില്‍ പതിനൊന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ നിരവധി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പതിനഞ്ച് ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥികളെ തിരിച്ചെടുത്തെങ്കിലും നാശനഷ്ടമുണ്ടാക്കിയതിനാല്‍ ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് കോളജ് അധികൃതരുടെ തീരുമാനം.
നഷ്ടപരിഹാര തുക നല്‍കിയാല്‍ മാത്രമെ ഇവരെ ക്ലാസില്‍ കയറ്റേണ്ടതുള്ളൂ എന്ന നിലപാടിലാണ് എം.ഇ.എസ് കോളജ് അധികൃതര്‍. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ആഴ്ചകളായി കോളജിനു മുന്നില്‍ സത്യാഗ്രഹ സമരം നടന്നു വരുന്നുണ്ട്.
ഇന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിനു മുന്നില്‍ പ്രതിഷേധ പരിപാടി നടക്കും. നേരത്തെ എസ്.എഫ്.ഐ യുടെ അക്രമത്തെ ന്യായീകരിക്കാന്‍ മടി കാണിച്ച സി.പി.എം നേതൃത്വം ഇപ്പോള്‍ വിദ്യാര്‍ഥികളുടെ സമരത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റിയിലും എസ്.എഫ്.ഐ സമരത്തിന് പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില്‍ മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില്‍ മരിച്ചു.മലപ്പുറം കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്.