മലപ്പുറം മമ്പാട്ടെ ആദിവാസികളെ കുടിയിറക്കുന്നതിനെതിരെ ചെന്നിത്തല

മലപ്പുറം: വനഭൂമിയില് താമസിക്കുന്നവെന്ന കാരണം പറഞ്ഞ് മലപ്പുറം മമ്പാട്ടെ മൂന്ന് കോളനികളിലെ ആദിവാസികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ അടിയന്തിരമായി ഇടപടെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പട്ടിക ജാതി പട്ടിക വര്ഗ ക്ഷേമ മന്ത്രി എ കെ ബാലന് കത്ത് നല്കി.
കഴിഞ്ഞ നാല്പ്പത് വര്ഷമായി ആദിവാസികള് ഈ ഭൂമിക്ക് കരമടക്കുന്നുണ്ട്. ഇത് വനഭൂമിയാണെന്ന് നാല് ദിവസം മുമ്പിറങ്ങിയ ഡി എഫ് ഒ യുടെ ഉത്തരവ് ചൂണ്ടി കാട്ടി റവന്യു അധികൃതര് ഇവരില് നിന്ന് കരം സ്വീകരിക്കാന് ഇപ്പോള് വിസമ്മതിക്കുകയാണ്. 1977 മുതല് ഈ ഭൂമിക്ക് ആദിവാസികള് കരമടക്കുന്നുണ്ടായിരുന്നു.
നെടുംഞ്ചേരി മലവാരത്തിലെ മാടം വീട്ടിക്കുന്ന്, കല്ലുവാരി എന്നീ കോളനികളില് താമസിക്കുന്ന 560 ആദിവാസി കുടംബങ്ങളാണ് ഇപ്പോള് കുടിയിറക്ക് ഭീഷണി നേരിടുന്നത്. 2500 ഏക്കറോളം വരുന്ന ഭൂമിയില് താമസിക്കുന്ന ഇവരെ കുടിയിറക്കാനുള്ള ശ്രമത്തിന് സര്ക്കാര് കൂട്ടു നില്ക്കരുതെന്ന് ഇവരില് നിന്ന് കരം സ്വീകരിക്കാനുള്ള നിര്ദേശം ഉടന് റവന്യു അധികൃതര്ക്ക് നല്കണമെന്നും രമേശ് ചെന്നിത്തല കത്തില് ആവശ്യപ്പെട്ടു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]