കോടതിയില് മദ്യമുതലാളിമാര്ക്ക് അനുകൂലമായ സാഹചര്യമാണു പിണറായി സര്ക്കാര് സൃഷ്ടിക്കുന്നതെന്നു പി.വി. അബ്ദുല്വഹാബ്
മലപ്പുറം: കോടതിയില് മദ്യമുതലാളിമാര്ക്ക് അനുകൂലമായ സാഹചര്യമാണു പിണറായി സര്ക്കാര് സൃഷ്ടിക്കുന്നതെന്നു പി.വി. അബ്ദുല്വഹാബ്
മലപ്പുറം: കോടതിയില് മദ്യമുതലാളിമാര്ക്ക് അനുകൂലമായ സാഹചര്യമാണു പിണറായി സര്ക്കാര് സൃഷ്ടിക്കുന്നതെന്നു മുസ്ലിംലീഗ് ദേശീയ ട്രഷറര് പി.വി. അബ്ദുല്വഹാബ് എം.പി.
ആരാധനാലയങ്ങള്ക്കും വിദ്യാലയങ്ങള്ക്കും അരികെ മദ്യശാലകള് വീണ്ടും അനുവദിക്കാനുള്ള എല്.ഡി.എഫ് സര്ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിലമ്പൂര് ബസ്സ്റ്റാന്റിന് സമീപം നടന്ന മാര്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്ഷക്കാലത്തിനുള്ളില് ഏതെല്ലാം തരത്തില് കോടതി വിധി മറിക്കാന് സാധിക്കുമോ അതിനെല്ലാം സംസ്ഥാന സര്ക്കാര് സൗകര്യംചെയ്തുകൊടുത്തു.
ടൂറിസത്തിന്റെ പേരില് എല്ലാവിധ മദ്യശാലകള്ക്കും എവിടെയും അനുമതി നല്കുന്നതിനുള്ള സാഹചര്യമാണു സര്ക്കാറുണ്ടാക്കുന്നത്. ടൂറിസ്റ്റുകള് കേരളത്തിലെത്തുന്നത് മദ്യപിക്കാനാണെന്നാണു ഇവര് വരുത്തിത്തീര്ക്കുന്നത്, കേരളത്തില് ടൂറിസ്റ്റുകളെത്തുന്നത് മദ്യപിക്കാനാണെന്ന വാദംതെറ്റാണ്.
ശക്തമായ ജനവികാരം ഇതിനെതിരെ ഉയരേണ്ടതുണ്ട്, മത,രാഷ്ട്രീയം നോക്കാതെ ജനനന്മ ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ രംഗത്തിറങ്ങണം, മദ്യവര്ജനമാണു ഈ സര്ക്കാറിന്റെ ലക്ഷ്യമെങ്കില് കഴിഞ്ഞ യു.ഡി.എഫ് സര്ക്കാറിന്റെ കാലത്തുചെയ്തപോലെയെങ്കിലും മദ്യനയം തിരുത്താന് പിണറായി സര്ക്കാര് തെയ്യാറാവണം. ഇനിയും ഈ സ്ഥിതി തുടര്ന്നാല് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുസ്ലിംലീഗ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യവര്ജനമാണു തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ചുകൊണ്ടു ഭരണത്തിലേറിയ സര്ക്കാറാണ് ഇടതുമുന്നണി. ചലച്ചിത്രനടന്മാരെ ഉപയോഗിച്ച് തങ്ങളുടെ നയം മദ്യവര്ജനമാണെന്നു ഇവര് പ്രചരിപ്പിച്ചിരുന്നതായും വഹാബ് പറഞ്ഞു.
ചടങ്ങില് എം.കെ. ബാവ, അഡ്വ. എം. റഹ്മത്തുല്ല., അന്വര് മുള്ളമ്പാറ പ്രസംഗിച്ചു.
ജില്ലയിലെ ആറ് എക്സൈസ് റൈഞ്ച് ഓഫീസുകളിലേക്കു മുസ്ലിംലീഗിന്റെ നേതൃത്വത്തില് ഇന്നു മാര്ച്ച് നടത്തി.
ഫോര്സ്റ്റാര് മുതലുള്ള ബാറുകള് ആരാധനാലയങ്ങളില് നിന്നും വിദ്യാലയങ്ങളില് നിന്നും 200 മീറ്റര് ദൂരപരിധി പാലിക്കണമെന്ന നിയമം എടുത്ത്മാറ്റി 50 മീറ്ററാക്കിയത് വിശ്വാസികളോടും വിദ്യാര്ത്ഥികളോടുമുള്ള വെല്ലുവിളിയാണ്. മദ്യവര്ജ്ജനമാണ് തങ്ങളുടെ നയമെന്ന് തെരഞ്ഞെടുപ്പ് വേളയില് പ്രഖ്യാപിച്ച ഇടതുമുന്നണി ഇപ്പോള് മദ്യമുതലാളിമാരുടെ കയ്യിലെ പാവയാരിക്കുകയാണെന്നും ആരോപിച്ചാണു മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ മാര്ച്ചിന് ആഹ്വാനം ചെയ്തത്.
പെരിന്തല്മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, പൊന്നാനി തിരൂര് എന്നീ അഞ്ചിടത്തും നിലമ്പൂരിന് പുറമെ മാര്ച്ച് നടത്തി.
RECENT NEWS
കർദിനാൾ ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്ദിനാളായി ചുമതലയേറ്റ ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന് ആശംസകള് നേര്ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില് വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]