മലമുകളിലെ വിസ്മയമായി കേരളാംകുണ്ട് വെള്ളച്ചാട്ടം

മഴക്കാലമെത്തിയാല്‍ ജില്ലയിലെ മലോയര മേഖലയ്ക്കൊരു പ്രത്യേക ഭംഗിയാണ്. പതഞ്ഞൊഴുകുന്ന തോടുകളും വെള്ളച്ചാട്ടങ്ങളും കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക ഭംഗി നല്‍കും. വെള്ളച്ചാട്ടങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൂടിയാണ് മണ്‍സൂണ്‍കാലം.
സാഹസിക സഞ്ചാരികള്‍ക്ക് എന്നും വിസമയമാണ് ജില്ലയിലെ ഓരോ വെള്ളച്ചാട്ടങ്ങളും. അടുത്തകാലത്തായി സഞ്ചാരികള്ക്കിടിയില് ഏറെ പ്രിയം നേടിയ സ്ഥലമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ‘ മലമുകളിലൊരു വിസ്മയം’ ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് കേരളാംകുണ്ട്.

കരുവാരക്കുണ്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലിയോട് ചേര്‍ന്നുള്ള കൂമ്പന്‍മലയുടെ താഴ്വാരത്തായി സമുദ്രനിരപ്പില്‍ നിന്നും 1350 അടി ഉയരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലിയില്‍ നിന്നാണ് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം.
വഴി: കരുവാരക്കുണ്ട് കിഴക്കേത്തലയില്‍ നിന്നും കല്ക്കുണ്ടിലെത്തുക. അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ഓഫ്റോഡ് ഡ്രൈവാണ്. കല്‍ക്കുണ്ട് വരെ ബസ് സര്‍വീസുമുണ്ട്. ബസിറങ്ങി നടക്കുകയോ ജീപ്പ് വിളിച്ച് പോകുകയോ ചെയ്യാം.
ശ്രദ്ധിക്കുക: വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുന്നത് അപകടസാധ്യതെ ഏറെയാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. ഏത് സമയവും മലവെള്ളം വരാം.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]