ചെരുപ്പടിമലയിലെ ക്വാറിയില്‍ വീണ് 11വയസ്സുകാരന് മരിച്ചു

വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും അതിര്‍ത്തി പങ്കിടുന്ന ചെരുപ്പടി മലയിലെ വന്‍ കോറിക്കുഴിയില്‍ കാലു തെന്നി വീണ ബാലന് മരിച്ചു. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി ബിജുവിന്റെ മകന് സായൂജ് (11) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം നാലു മണിയോടെ അച്ഛനമ്മമാരോടൊപ്പം ചെരുപ്പടിമല സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ മൂത്ത കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ചെരുപ്പടി മലയിലെ അഗാധമായ കരിങ്കല്‍ കോറിക്കുഴിക്കരികെ കാഴ്ചകള്‍ കണ്ടു നില്ക്ക വെ സൂരജ് കാല് വഴുതി നൂറു അടിയിലധികം താഴ്ച്ചയുള്ള കോറിയിലേക്ക് വീഴുകയായിരുന്നു.
ധാരാളം പായലുകള്‍ നിറഞ്ഞു നില്ക്കുന്ന വെള്ളക്കെട്ടില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. വൈകുന്നേരം അഞ്ചരയോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് യൂനിറ്റ് ആണ് സൂരജിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്ടുമോര്‍ട്ടത്തിനായി കൊണ്ട് പോയി. വിജിലയാണ് സൂരജിന്റെ മാതാവ്.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും