ബൈക്കിടിച്ചു പരിക്കേറ്റ വൃദ്ധന് നിലമ്പൂരില്‍ അരമണിക്കൂറേളം റോഡില്‍ കിടന്നു ചോരവാര്‍ന്നു മരിച്ചു

നിലമ്പൂര്‍: ബൈക്കിടിച്ചു പരിക്കേറ്റ വൃദ്ധന് നിലമ്പൂരില്‍ അരമണിക്കൂറേളം റോഡില്‍ കിടന്നു ചോരവാര്‍ന്നു മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.40 ഓടെ ചന്തക്കുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
ചുങ്കത്തറ പള്ളിക്കുത്ത് വളയമൊടി മാധവന് നായര്‍(75) ആണ് മരിച്ചത്. അപകടം എങ്ങിനെ സംഭവിച്ചുവെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് ബൈക്കാണെന്നും ഇതോടിച്ചിരുന്നയാളെയും തിരച്ചറിഞ്ഞത്. കര്‍ഷകനായ മാധവന് നായര്‍ കപ്പ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ ചന്തക്കുന്നിലെത്തി തിരിച്ചുപോകുമ്പോഴാണ് അപകടം.
ഇതേ തുടര്‍ന്ന് ബൈക്കോടിച്ചിരുന്ന ചാരംകുളം സ്വദേശി മുഹമ്മദ് നസീം നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നുവെന്നും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് കടന്ന ഇയാള്‍ പിന്നീട് ജില്ലാ ആശുപത്രയില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. മാധവി കുട്ടിയാണ് മരിച്ച മാധവന് നായരുടെ ഭാര്യ. ബൈജു, ബിജു എന്നിവര്‍ മക്കളും ബീന, ശാശ്വതി എന്നിവര്‍ മരുമക്കളുമാണ്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്