പഴയ അധ്യാപക കുപ്പായം വീണ്ടും അണിഞ്ഞ് മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: തിരക്കിട്ട മന്ത്രി പണിക്കിടയിലും തന്റെ പഴയ അധ്യാപക വേഷമണിഞ്ഞ് ഡോ. കെ.ടി ജലീല്‍. മന്ത്രി അധ്യാപകനായി ക്ലാസ് റൂമില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം കൗതുകം. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെയാണ് സംഭവം.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്രാധ്യാപകനായിരുന്ന കെ.ടി ജലീല്‍ രാഷ്ട്രീയ പ്രവര്ത്തനത്തിനുവേണ്ടിയാണു അധ്യാപക കുപ്പായം അഴിച്ചുവെച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അധ്യാപക വേഷം ലഭിച്ചപ്പോള്‍ ജലീല്‍ അവസരം നല്ല രീതിയില്‍തന്നെ വിനിയോഗിച്ചു.
രാഷ്ട്രീയ പ്രസംഗ വേദികളിലും നിയമസഭയിലും അടക്കം തകര്‍പ്പന്‍ പ്രസംഗത്തിലൂടെ തിളങ്ങുന്ന ജലീല്‍ മികച്ച ഒരു അധ്യാപകന് കൂടിയാണു വീണ്ടും തെളിയിക്കുകയായിരുന്നു. ക്ലാസിലിരുന്ന കുട്ടികള്‍ക്കെല്ലാം ഇതൊരു വേറിട്ട അനുഭവമായി മാറി. കഠിനാധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം നേടാന്‍ സാധിക്കൂവെന്നും അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തി.
ജോസഫ് മുണ്ടശേരിയും ആര്. ശങ്കറും മൗലനാ അബ്ദുല്‍ കലാം ആസാദ്, ആല്‍ഫ്രഡ് നോബല്‍ തുടങ്ങിയ ചരിത്ര പുരുഷന്മാര് മന്ത്രിയുടെ ചരിത്രക്ലാസില്‍ ഉദ്ദരിക്കപ്പെട്ടു. തന്റെ ക്ലാസിന് ശേഷം കുട്ടികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാനും മന്ത്രി സമയം കണ്ടെത്തി.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]