ശശികലയുടെ ഭീഷണി, മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടകും

ശശികലയുടെ ഭീഷണി, മതേതര  എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടകും

മതേതര എഴുത്തുകാര്‍ക്കെതിരേ ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് ശശികല. മതേതര എഴുത്തുകാര്‍ ആയുസ്സിനുവേണ്ടി സമീപത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ക്കും ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാവുമെന്നാണ് ശശികലയുടെ ഭീഷണി. കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി മുഴക്കിയത്.

ഒരു പ്രമുഖചാനലാണ് ശശികലയുടെ വീഡിയോദൃശ്യങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വി.ഡി സതീശനടക്കമുള്ളവര്‍ ശശികലയ്‌ക്കെതിരേ രംഗത്തുവന്നു. സംഭവം നടന്ന് ഇത്രയായിട്ടും ശശികലയുടെ വിദ്വേഷപ്രസംഗത്തിനെതിരേ പൊലിസ് യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എന്നാല്‍, പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പറവൂര്‍ പൊലിസ് അറിയിച്ചു.

Sharing is caring!