റോഹിജ്യന്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് മുനവറലി ശിഹാബ് തങ്ങള്‍

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. മോദിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയാണ് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുമായി മോദിയെ ഉപമിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.
മ്യാന്‍മാറില്‍ റോഹിജ്യന്‍ മുസ്ലിമുകള്‍ക്കു നേരെ വംശീയ അക്രമം രൂക്ഷമായതിനിടെയായിരുന്നു മോദിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനം. ലോക രാഷ്ട്രങ്ങളില്‍ പലരും മ്യാന്‍മാറില്‍ നടക്കുന്ന കനത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ചിട്ടും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ ഇന്ത്യയിലുള്ള റോഹിജ്യന്‍ അഭയാര്‍ഥികളെ നാടു കടത്തണമെന്ന നിലപാടുമായി ആഭ്യന്തര സഹമന്ത്രിയും രംഗതെത്തി. ഇതിനെതിരെയുള്ള നിയമപോരാട്ടം നടന്നു വരികയാണ്.
ഈ ഒരു സന്ദര്‍ഭത്തില്‍ മോദി നടത്തിയ മ്യാന്‍മാര്‍ സന്ദര്‍ശനം ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. വംശീയ അത്രിക്രമം നിയന്ത്രിക്കണമെന്ന് മ്യാന്‍മാര്‍ ഭരണാധികാരിയായ ആങ് സാന്‍ സ്യൂ ചീയോട് മോദി ആവശ്യപ്പെടുമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ഈ വിഷയത്തില്‍ മ്യാന്‍മാറില്‍ മോദി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതിനിടെയാണ് മോദി മ്യാന്‍മാറില്‍ നിന്ന് തന്റെ യാത്രയുടെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇങ്ങനെ അത്യധികം വഷളായ സന്ദര്‍ഭത്തില്‍ മോദി നടത്തിയ അനുചിതമായ ഫേസ്ബുക്ക് പോസ്റ്റിന് വിമര്‍ശിച്ചാണ് തങ്ങള്‍ രംഗതെത്തിയത്.
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന നീറോ….
Sayyid Munavvar Ali Shihab Thangal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 9, 2017
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില് മോഷണം. രണ്ട് മൊബൈല് ഫോണും പണവും കവര്ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില് റേഷന് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല് ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്ന്നു. പാലത്തിങ്ങല് സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്. [...]