വേങ്ങരയില്‍ സി പി എമ്മിന് അനുകൂലമായ സാഹചര്യമെന്ന് പി പി വാസുദേവന്‍

വേങ്ങരയില്‍ സി പി എമ്മിന് അനുകൂലമായ സാഹചര്യമെന്ന് പി പി വാസുദേവന്‍

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് സി.പി.എം പൂര്‍ണ സജ്ജമാണെന്നു സി.പി.എം മലപ്പറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍. സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ ആരംഭിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമെന്നം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുമെന്നും പി.പി വാസുദേവന്‍ ‘മലപ്പുറം ലൈഫിനോാട് ‘പറഞ്ഞു.

പൊതുസ്വതന്ത്ര്യ സ്ഥാനാര്‍ഥിയാകുമോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് വിവിധ കാരണങ്ങള്‍ നോക്കിയാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിജയ സാധ്യത, നയവും നിലപാടും, സഹകരണം, വിശ്വാസ്യത എന്നിവയുടെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും.  ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ സി.പി.എമ്മിനെ സാധിക്കൂവെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങളെല്ലാം ഇടത്പക്ഷത്തിന് കൂടുതല്‍ വോട്ട്‌ശേഖരിക്കാന്‍ സഹായിക്കും.

തെരഞ്ഞെടുപ്പുകളില്‍ അതത് കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിജയത്തെ ബാധിക്കുമെന്നും ഇക്കാരണങ്ങളാലാണു കറ്റിപ്പുറവും മഞ്ചേരിയും സി.പി.എം ചുവപ്പിച്ചത്. ഇതിനാല്‍ നിലവില്‍ വേങ്ങരയില്‍ സി.പി.എമ്മിന് ശുഭാപ്തി വിശ്വാസമാണള്ളതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!