ഓണം അശരണര്‍ക്കൊപ്പം ആഘോഷിച്ച് ‘എന്റെ താനൂര്‍’

താനൂര്‍: ഓണാഘോഷം അശരണര്‍ക്കൊപ്പം ആഘോഷമാക്കി ‘എന്റെ താനൂര്‍’ പ്രവര്‍ത്തകര്‍. വി അബ്ദുറഹ്മാന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ കിടപ്പിലായ രോഗികള്‍ക്കും, നിര്‍ധനര്‍ക്കും സാന്ത്വനം പകരാനുള്ള നടപടികള്‍ കൈക്കൊണ്ടാണ് ഇവര്‍ ഓണം ആഘോഷിച്ചത്. ഓണ സമ്മാനമായി മണ്ഡലത്തിലെ ആയിരത്തോളം പേര്‍ക്ക് എം എല്‍ എയുടെ നേതൃത്വത്തില്‍ ഓണക്കോടി വീട്ടിലെത്തിച്ചു നല്‍കി.
നിറമരുതൂര്‍, ഒഴൂര്‍, താനാളൂര്‍, പൊന്‍മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലേയും, താനൂര്‍ നഗരസഭയിലേയും പരിരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് വസ്ത്രങ്ങള്‍ നല്‍കിയത്. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുല്‍ റസാഖ്, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട്, നിറമരുതൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റിയംഗം കെ ടി ശശി എന്നിവരും വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങി.
കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 3000ത്തോളം അമ്മമാരെ ആദരിച്ചിരുന്നു. വിഷുവിന് മണ്ഡലത്തില്‍ പിതൃവന്ദനവും നടത്തിയിരുന്നു.
RECENT NEWS

കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യും
മലപ്പുറം: ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് അറുതിയാകുന്നു. പരപ്പനങ്ങാടി – തിരൂരങ്ങാടി റൂട്ടിലുള്ള 14.5 കോടിയുടെ പുതിയ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം [...]