ഋതു പ്രൊജക്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി. ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു
കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കന്നതിന്നായി ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി വളരെ വിജയകരമായ നടത്തി വരുന്ന ഋതു പ്രൊജക്ടിന്റെ ഈ വര്‍ഷത്തെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍
പറമ്പന്‍ ലക്ഷ്മി (പ്രസിഡന്റ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്),അധ്യക്ഷയായിരുന്നു.
മുനീറ അമ്പാഴത്തിങ്ങല്‍ (പ്രസിഡന്റ്, അരീക്കോട് ഗ്രാമ പഞ്ചായത്ത്), A. W അബ്ദുറഹ്മാന് (വൈസ് പ്രസിഡന്റ്, അരീക്കോട് ഗ്രാമപഞ്ചായത്ത്), സി.അബ്ദുറഹ്മാന് മാസ്റ്റര്‍ (മെമ്പര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്), സി.പി. സഫറുള്ള (ഡെപ്യൂട്ടി ഡയറക്ടര്‍, QIP – കേരള) ,സി.പി.അബ്ദുസ്സമദ് (അഡ്മിന്സട്രറ്റീവ് ഓഫീസര്‍, DDE മലപ്പുറം), മുനീബ് റഹ്മാന് കെ.ടി (പ്രിന്‍സിപ്പല്‍, SOHSS അരീക്കോട്), സി.പി അബ്ദുല്‍ കരീം (ഹെഡ്മാസ്റ്റര് ,SOHSS അരീക്കോട്), അന്‍വര്‍ കാരാട്ടില്‍ (PTA പ്രസിഡന്റ്), എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കണ്‍വീനര്‍ ഡോ. ഷെബിന്‍ പി.എ ചടങ്ങിന് നന്ദിയര്‍പ്പിച്ചു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




