റോഹിങ്ക്യന്‍ വിഷയം; തുര്‍ക്കിക്ക് അഭിവാദ്യവുമായി മലപ്പുറത്ത് ബോര്‍ഡുകള്‍
മലപ്പുറം: മ്യാന്‍മറില്‍ വംശഹത്യക്കിരയാവുന്ന റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ചേളാരി, പടിക്കല്‍, കൊളപ്പുറം ഭാഗങ്ങളിലാണ് തുര്‍ക്കി പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. റോഹിങ്ക്യന്‍ മുസ് ലിം കളുടെ വിഷയത്തില്‍ അറബ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും നിപലപാടുകളെ താരതമ്യപ്പെടുത്തിയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്.
ധീര തുര്‍ക്കി പ്രസിഡന്റിന് അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. ഒരുപാട് പണക്കൊഴുപ്പുള്ള അറബ് രാജ്യങ്ങളുണ്ടായിട്ടും നരകയാതന അനുഭവിക്കുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ധീരനായകന്‍ തുര്‍ക്കി പ്രസിഡന്റിന് അല്ലാഹു ദീര്‍ഘായുസ് നല്‍കട്ടെ. ഇങ്ങനെയാണ് ബോര്‍ഡിലെ വാചകങ്ങള്‍.
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ചിത്രവും തുര്‍ക്കി പ്രസിഡന്റിന്റെ ചിത്രവും ബോര്‍ഡിലുണ്ട്. മ്യാന്‍മറിലെ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും മനുഷ്യ സ്‌നേഹികളുടെ പ്രശംസ പിടിച്ച് പറ്റാനും തുര്‍ക്കിക്ക് ഴിഞ്ഞിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




