ഐ ലീഗ് പ്രവേശനം; ഗോകുലം വീണ്ടും അപേക്ഷ നല്‍കി
ന്യൂദല്‍ഹി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മലപ്പുറം ആസ്ഥാനമായ ഗോകുലം എഫ് സിക്ക് ഐ ലീഗ് പ്രവേശനം ലഭിക്കാന്‍ സാധ്യത. പ്രവേശനം നേടുന്നതിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഗോകുലം എഫ് സി വീണ്ടും അപേക്ഷ നല്‍കി.
ഗോകുലം എഫ് സി അടക്കം മൂന്ന് ടീമുകളാണ് പുതുതായി അപേക്ഷ നല്‍കിയത്. മൂന്ന് ടീമുകളും നേരത്തെ അപേക്ഷ നല്‍കിയിരുന്നെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാല്‍ അപേക്ഷ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും അപേക്ഷ ക്ഷണിക്കുകയായിരുന്നു.
ബംഗളൂരു ആസ്താനമായ ഓസോണ്‍ എഫ് സിയും രാജസ്ഥാന്‍ ആസ്ഥാനമായ മറ്റൊരു ടീമുമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ 15ന് ചേരുന്ന ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉന്നത സമിതി അപേക്ഷയില്‍ തീരുമാനമെടുക്കും. ഗോകുലം എഫ് സിക്ക് ഐ ലീഗ് പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫുട്‌ബോള്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഏറെ ഫുട്‌ബോള്‍ ആരാധകരുള്ള കേരളത്തില്‍ നിന്നൊരു ടീമിന് ഐ ലീഗില്‍ പ്രവേശനം നല്‍കാന്‍ ഫുട്‌ബോള്‍ ഫെഡറേഷനും താത്പര്യമുണ്ട്.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.