ജില്ലയില്‍ 1100 ശോഭായാത്രകള്‍

ജില്ലയില്‍ 1100 ശോഭായാത്രകള്‍

മലപ്പുറം: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം ജില്ലയില്‍ 1100 ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

നിലമ്പൂര്‍, എടക്കര, കരുളായി, ചുങ്കത്തറ, ഭൂതാനം, മഞ്ചേരി, തിരുവാലി, എളങ്കൂര്‍, എയാറ്റൂര്‍, അങ്ങാടിപ്പുറം, രാമപുരം, കുങ്ങപുരം, പുഴക്കാട്ടിരി, കുളത്തൂര്‍, വെങ്ങാട്, ചെറുകര, പാങ്ങ്, ചട്ടിപ്പറമ്പ്, മലപ്പുറം, കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍, പള്ളിക്കല്‍, ഇടിമുഴിക്കല്‍, ചേളാരി, കോട്ടക്കല്‍, കാടാമ്പുഴ, പെരുവള്ളൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍, വട്ടംകുളം, മൂക്കുതല, തിരുന്നാവായ, പുറത്തൂര്‍, വെട്ടം, പൊന്നാനി, കാഞ്ഞിരമുക്ക് എന്നീ 40 കേന്ദ്രങ്ങളില്‍ മഹാശോഭായാത്ര നടക്കും.

ആഘോഷത്തിന്റെ മുന്നോടിയായി പതാകദിനം, ഗോപൂജ, ജ്ഞാനപ്പാനയജ്ഞം, ചിത്രരചനാ മത്സരം എന്നിവ നടന്നു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ കര്‍ഷകരെ ആദരിക്കല്‍, ഗോവന്ദനം, നദീവന്ദനം, വൃക്ഷപൂജ, ഗോപികാനൃത്തം, വര്‍ണ്ണാഷ്ടമി, കൃഷ്ണകഥാ സായാഹ്നം, സുരക്ഷിതബാല്യം സുകൃത ഭാരതം എന്ന വിഷയത്തില്‍ പ്രസംഗ മത്സരം എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
സുരക്ഷിതബാല്യം സുകൃത ഭാരതം എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടി.പ്രവീണ്‍, പി.ഉണ്ണികൃഷ്ണന്‍, പി.സദന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!