സി എച്ച് സെന്റര്‍ ഏവര്‍ക്കും മാതൃക; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മഞ്ചേരി: സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനം ഏവരും മാതൃകാപരമായാണ് കാണുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മഞ്ചേരി സി എച്ച് സെന്ററിന് നിര്‍മിച്ച അഞ്ചു നില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്കുള്ള സമര്‍പ്പണമാണ് സംസ്ഥാനത്ത് സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനം കടമയും നിര്‍ബന്ധ ബാധ്യതയുമായാണ് മുസ്ലിം ലീഗ് കാണുന്നത്. ചികില്‍സാ രംഗത്ത് സര്‍ക്കാരിനുള്ള പരിമിതികള്‍ സി എച്ച് സെന്ററിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി എം പി കെ എം സി സി ഹാള്‍ ഉദ്ഘാടനം ചെയ്തു. ലാബ് പ്രവര്‍ത്തനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഫാര്‍മസി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റര്‍, പ്രാര്‍ഥനാ ഹാള്‍ എന്നിവ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ പ്രസിഡന്റ് യു എ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി എം ഉമ്മര്‍ എം എല്‍ എ സ്വാഗതം പറഞ്ഞു.
ഒരേ സമയം 70 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ കെട്ടിടം വന്നതോടെ സാധ്യമായത്. ഡയാലിസിസ് പൂര്‍ണമായും സൗജന്യമാണ്. ഫാര്‍മസി, ആംബുലന്‍സ് സൗകര്യങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹ്റൈന്‍ കെ എം സി സി കമ്മറ്റികളും, മുസ്ലിം ലീഗ്, പോഷക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്.
മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, എം പി അബ്ദുസമദ് സമദാനി, കെ പി എ മജീദ്, എം കെ മുനീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]