റോഹിങ്ക്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എസ് ഐ ഒ-സോളിഡാരിറ്റി പ്രകടനം

മലപ്പുറം: മ്യാൻമറിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ ഉൻമൂലനത്തോട് അന്താരാഷ്ട്ര സമൂഹം മൗനം തുടരുന്നത് ലോകജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ അഭിപ്രായപ്പെട്ടു.
റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭയാർത്ഥികളെ തിരിച്ചയക്കുന്ന ഇന്ത്യ ഗവൺമെൻ്റ് നയത്തിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളും നടത്തി.
മഞ്ചേരി, മങ്കട, ദഅവത്ത് നഗർ, പെരിന്തൽമണ്ണ, വളാഞ്ചേരി, നിലമ്പൂർ, വണ്ടൂർ, മേലാറ്റൂർ, വേങ്ങര, പുത്തനത്താണി, പറവണ്ണ, താനൂർ, യൂനിവേഴ്‌സിറ്റി,എടപ്പാൾ ഏരിയകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും, സംഗമങ്ങളും നടന്നു.
വിവിധ കേന്ദ്രങ്ങളിൽ എസ്.ഐ.ഒ സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ സംസാരിച്ചു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]