മദ്യനയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് തിങ്കളാഴ്ച

മദ്യനയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് തിങ്കളാഴ്ച

മലപ്പുറം: ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അരികെ മദ്യശാലകള്‍ വീണ്ടും അനുവദിക്കുന്ന എല്‍ ഡി എഫ് നയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എക്‌സൈസ് റേഞ്ച് ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ജില്ലയിലെ ആറു എക്‌സൈസ് റേഞ്ച് ഓഫിസുകള്‍ക്ക് മുന്നിലായി നടക്കുന്ന മാര്‍ച്ചിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും.

ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ ആരാധനാലയങ്ങളില്‍ നിന്നും, വിദ്യാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ ദൂരം അകലെ പാലിക്കണമെന്നത് 50 മീറ്ററാക്കി ചുരുക്കിയത് വിശ്വാസികളോടും, വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളയില്‍ മദ്യ നയമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ച ഇടതു മുന്നണി ഇപ്പോള്‍ മദ്യ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ബാറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുമാറ്റി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദര്‍ അറിയിച്ചു.

Sharing is caring!