ഗോകുലം എഫ്‌സിക്ക് മിന്നും ജയം

പനജി: ഗോവയില്‍ നടക്കുന്ന AWES കപ്പില്‍ ഗോകുലം എഫ് സിക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. വാസ്‌കോ ഗോവയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടിയ അദലെജ സൊമിഡെയാണ് ടീമിന് വമ്പന്‍ ജയം നേടാന്‍ സഹായിച്ചത്. ശിഹാദ് നെല്ലിപ്പറമ്പന്‍, ആഷിഖ് ഉസ്മാന്‍, നാസര്‍ എന്നിവരെ മുന്‍ നിര്‍ത്തിയാണ് ഗോകുലം ആദ്യ ഇലവന്‍ ഇറങ്ങിയത്. വിദേശതാരം അദലെജയാണ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്.
കളിയില്‍ കൂടുതല്‍ സമയവും പന്ത് ഗോകുലത്തിന്റെ കയ്യിലായിരുന്നു. ലീഡ് ലഭിച്ചതോടെ ഗോകുലം ആക്രമണം ശക്തമാക്കി. അല്‍പ്പ സമയത്തിനകം ആഷിഖഅ ഉസ്മാന്‍ രണ്ടാം ഗോള്‍ നേടി. അദലെജയാണ് ടീമിന്റെ മൂന്നാം ഗോളും നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയ അര്‍ജുന്‍ ജയരാജിന്റെ വകയായിരുന്നു നാലാം ഗോള്‍. കളിയുടെ അവസനാ നിമിഷത്തില്‍ അദലെജ തന്റെ ഹാട്രികും നേടി.
ഇന്നത്തെ മത്സരമടക്കം രണ്ട് കളികളും തോറ്റ വാസ്‌കോ ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. സെപ്റ്റംബര്‍ 12ന് സ്‌പോര്‍ടിങ് ഗോവയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
RECENT NEWS

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ എന്തീന് മകന് ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്