അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക്
മലപ്പുറം:രാജ്യത്തെ പ്രമുഖ ധനകാര്യ പ്രസിദ്ധീകരണമായ ബാങ്കിംഗ് ഫ്രണ്ടിയർ ഏർപ്പെടുത്തിയ മികവിനുള്ള അവാർഡ് മലപ്പുറം സർവീസ് സഹകരണ ബാങ്കിന്. നാലാം തവണയാണ് ഈ ബഹുമതി ബാങ്കിന് ലഭിക്കുന്നത്. ഇത്തവണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനാണ് അവാർഡിന് തെരഞ്ഞെടുക്കാൻ കാരണം.
ഇടപാടുകാർക്ക് ഒരു സഹകരണ ബാങ്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇത്രയധികം സേവനം നൽകുന്നത് അപൂർവമാണ്. “MSCB മൈ ബാങ്ക് ” എന്ന സംവിധാനത്തിലൂടെ ടെലഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ, മൊബൈൽ ബിൽ, മൊബൈൽ റീച്ചാർജ്,കേബിൾ നെറ്റ് വർക് റീ ചാർജ്, ഫണ്ട് ട്രാൻസ്ഫറിംഗ് തുടങ്ങിയവ സാധാരണ ഇടപാടുകാർക്ക് ബാങ്ക് ലഭ്യമാക്കി. കറൻസി ചില്ലറ ക്ഷാമത്തെ നേരിടാൻ “co paisa ” സംവിധാനം ഏർപ്പെടുത്തി ബാങ്ക് ഇടപാടുകാർക്കൊപ്പം കച്ചവടക്കാർക്കും അനുഗ്രഹമായി.
വെള്ളിയാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് വാളൻ സമീർ ബാബുവിന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റു വാങ്ങി. വൈസ് പ്രസിഡണ്ട് ബഷീർ മച്ചിങ്ങൽ, ബാങ്ക് സെക്രട്ടരി പുല്ലാണി സൈദ്, ഇന്റേണൽ ഓഡിറ്റർ എൻ അലവി, ബ്രാഞ്ച് മാനേജർ എം.കെ. മുഹമ്മദ് നിയാസ് എന്നിവരും പങ്കെടുത്തു.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]