മുഷ്താഖ് സ്പോര്ട്സ് ഫോട്ടോഗ്രാഫി അവാര്ഡ് പി.പി അഫ്താബിന്

സ്പോര്ട്സ് ഫോട്ടോഗ്രാഫിക്കുള്ള കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ ഇത്തവണത്തെ മുഷ്താഖ് അവാര്ഡ് പി പി അഫ്താബിന്.
മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയാണ്. രണ്ടര വര്ഷം കേരള കൗമുദിയില് ജോലി ചെയ്ത ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ മലപ്പുറം യൂണിറ്റില് ഫോട്ടോഗ്രാഫറായി. കഴിഞ്ഞ മുന്നു വര്ഷമായി സുപ്രഭാതത്തില് ജോലി ചെയ്തു വരുന്നു.
ഈ ചെറിയ കാലയളവിനുള്ളില് തന്നെ 2016ല് അസമില് നടന്ന സാഫ് ഗെയിംസ്, ഈ വര്ഷം ഒഡീഷയില് നടന്ന ഏഷ്യന് അത്ലറ്റിക്സ് മീറ്റ്, ദേശീയ യൂത്ത് അത്ലറ്റിക്സ് മീറ്റ്, സംസ്ഥാന സ്കൂള് കായികോത്സവം തുടങ്ങിയവ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കാലിക്കറ്റ് സര്വകലാശാലയിലെ ബിരുദ പഠനത്തിനു ശേഷം കേരള കൗമുദിയില് ഫോട്ടോഗ്രാഫറായി പ്രഫഷണല് ജീവിതം ആരംഭിച്ചു.
പിതാവ്.അലവിക്കുട്ടി. മാതാവ്. കെ.മുംതാസ് മന്ഷൂബയാണ് ഭാര്യ. നോഷി മുംതാസാണ് ഏകമകള്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും