പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പണവേട്ട; രണ്ടുപേര്‍ പിടിയില്‍

കാറിന്റെ രഹസ്യഅറയില്‍ കടത്തിയ ഒരുകോടി ഒന്നര ലക്ഷംരൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
തൃശൂര്‍ സ്വദേശി മുജീബ് റഹ്മാന്‍, മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണു പണവുമായി പിടിയിലായത്. മാരുതി സ്വിഫ്റ്റ് കാറില്‍ രഹസ്യ അറയുണ്ടാക്കിയാണു പണം കടത്താന്‍ ശ്രമിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ: ടി.എസ് ബിജുവും സംഘവും നടത്തിയ പരിശോധനക്കിടെയാണു പണം പിടികൂടിയത്.
പിടികൂടിയ നോട്ടുകള്‍ രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ്. പണത്തിന്റെ ഉറവിടത്തെ കുറിച്ചും എവിടേക്കാണു കൊണ്ടുപോകുന്നതെന്നും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നു സി.ഐ: ടി.എസ് ബിജു പറഞ്ഞു.
RECENT NEWS

ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ. സംരക്ഷണം നല്‍കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു [...]