മലപ്പുറം പാസ്‌പോര്‍ട്ട് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സി.പി.എം

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ ലയിപ്പിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സി.പി.എം.
ചെലവ് ചുരുക്കല്‍ എന്ന പേരില്‍ സാധാരണക്കാരെ ധുരിതത്തില്‍ ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ പറഞ്ഞു. കോഴിക്കോട് ഓഫീസിന് കീഴിലുള്ള നാലു ജില്ലകളിലും കൂടി അനുവദിക്കുന്നത് പ്രതിവര്‍ഷം 2.5ലക്ഷം പാസ്‌പോര്‍ട്ടുകളാണ്. ഒരു ജില്ലയുടെ മാത്രം ചുമതലയുള്ള മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ മാത്രം ഇത്രയും പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ ഇക്കാര്യം പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തെയ്യാറാവണമെന്നും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

Sharing is caring!