വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി പണം ചെലവാകും

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി പണം ചെലവാകും

വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളടെ ഉപയോഗത്തിന് ഇനി പണം നല്‍കേണ്ടിവരും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വാട്സ് ആപ്പ് അടിമുടി മാറാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ സൗജന്യമായി പ്രവര്‍ത്തിച്ചിരുന്ന വാട്സ് ആപ്പിലൂടെ പണമുണ്ടാക്കാനാണ് കമ്പനിയുടെ നീക്കം.

മുന്‍പ് പല തവണയും ഇത്തരത്തില്‍ പല വര്‍ത്തകളും ശരിയാണെന്ന് വാട്സ് ആപ്പ് സി.ഒ.ഒ മാറ്റ് ഇടീമ്മ ഒരു ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

ഒരു വര്‍ഷം മുന്‍പ് സ്വകാര്യത നയം മാറ്റിയതു മുതല്‍ സൈബര്‍ ലോകം പ്രതീക്ഷച്ചതില്‍നിന്നു വ്യത്യസ്തമായി പുതിയ പല മാറ്റങ്ങളുമുണ്ടാകുമെന്നാണ് വാട്സ് ആപ്പ് സി.ഒ.ഒ അഭിമുഖത്തില്‍ പറഞ്ഞത്.

വാട്സ് ആപ്പ് ബിസിനസ് എന്ന പേരിലാണ് പണമുണ്ടാക്കാന്‍ ഒരുങ്ങുന്നത്. പല വ്യാപാരികളും ഇപ്പേള്‍ വാട്സ് ആപ്പിലൂടെയാണ് കച്ചവടം നടത്തുന്നത്. ഗ്രൂപ്പുകളിലൂടെയും മറ്റുമുള്ള മെസേജുകളിലൂടെയാണ് കച്ചവടം.

വന്‍കിട കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സഹായകമാകുന്നതാണ് വാട്സ്ആപ്പ് നല്‍കുന്ന നിര്‍ണായക വിവരങ്ങള്‍.

സംഭാഷണങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്സ്ആപ്പിന് ലഭിക്കുകയും ഇതു കമ്പനികള്‍ക്ക് സഹായകമാകുമെന്നുമാണ് കണ്ടെത്തല്‍. നിലവില്‍ ഇത്തരത്തില്‍ വാട്സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്സ്ആപ്പിന് നല്‍കുന്നത്.

ഇതു കണക്കിലെടുത്താണ് വാട്സ് ആപ്പ് തന്നെ കച്ചവടത്തിനായി ഒരിടം കണ്ടെത്തുന്നത്. ആവശ്യക്കാരെ മാത്രം തിരിച്ചറിഞ്ഞ് കച്ചവടം നടത്താന്‍ പറ്റുമെന്നത് വ്യാപാരികള്‍ക്കും ഗുണമാണ്. മാത്രമല്ല അക്കൗണ്ട് വെരിഫിക്ഷേനും എത്തന്നതോടെ തട്ടിപ്പ് വ്യാപാരവും നടക്കില്ല.

2009 ലാണ് ബ്രിയാന്‍ ആക്ടണ്‍, ജാന്‍ കോം, എന്നിവര്‍ എസ്എംഎസുകള്‍ക്ക് ബദലായി വാട്സ് ആപ്പ് ആരംഭിച്ചത്. അന്ന് ഡൗണ്‍ലോഡ് ചെയ്ത് ആദ്യത്തെ ഒരു വര്‍ഷം സൗജന്യ സര്‍വിസ് അനുവദിക്കുമെങ്കിലും രണ്ടാമത്തെ വര്‍ഷം മുതല്‍ സേവനം തുടരാന്‍ 0.99 ഡോളര്‍ വീതം ഈടാക്കിത്തുടങ്ങുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരുന്നത്.

എന്നാല്‍ ഇതുവരെയും വാട്സ്ആപ്പ് ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വരുമാനം ഉണ്ടാക്കുന്നതിനായി ആരംഭിച്ച മാര്‍ഗ്ഗം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

2014 ഫെബ്രുവരിയിലാണ് 19 മില്യണിന് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് വാട്സ് ആപ്പിനെ സ്വന്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെയുണ്ടാവുമെന്നാണ് സൈബര്‍ വിദഗ്ദരുടെ നിഗമനം.

 

Sharing is caring!