മൂന്നാംദിനം വയറ്റില്‍നിന്നും തൊണ്ടിമുതല്‍ വന്നപ്പോള്‍ പത്തര ലക്ഷത്തിന്റെ സ്വര്‍ണം
കരിപ്പൂര്‍: മൂന്നാംദിനം പ്രതിയുടെ വയറ്റില്‍നിന്നും തൊണ്ടിമുതല്‍ വന്നപ്പോള്‍ പത്തര ലക്ഷംരൂപയുടെ സ്വര്‍ണം. കസ്റ്റംസിന്റെ മൂന്ന് ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് യാത്രക്കാരനായ പ്രതി വിഴുങ്ങിയ തൊണ്ടി മുതല്‍ ലഭിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന മലയാള സിനിമാകഥപോലെയാണു സംഭവങ്ങള്‍ നടന്നത്. തിങ്കളാഴ്ച രാത്രി അബൂദാബിയില്‍നിന്നു കരിപ്പൂര്‍് വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി നവാസിന്റെ വയറ്റില്‍ നിന്നാണ് ഇന്നലെ 346 ഗ്രാമിന്റെ ഏഴു സ്വര്‍ണ ഉരുളകള്‍ പോലോത്ത കഷ്ണങ്ങള്‍ പുറത്തെടുത്തത്.നവാസിന്റെ വന്‍കുടലില്‍ തങ്ങി നിന്ന സ്വര്‍ണം മൂന്ന് ദിവസത്തിന് ശേഷമാണ് പുറത്ത് വന്നത്.ലോഹഭാഗങ്ങള്‍ സ്വര്‍ണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കെതിരെ കരപ്പൂര് കസ്റ്റംസ് കേസെടുത്തു.
എക്സ്റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് സ്വര്‍ണമെന്ന് സംശയത്തില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി.എന്നാല്‍ ഇതു പുറത്തെടുക്കാനായി കസ്റ്റംസ് മൂന്ന് ദിവസമാണ് കാത്തിരിക്കേണ്ടിവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥര്‍ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചിട്ടും കാര്യം നടന്നില്ല.പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലെ മുറിയില്‍ പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കിയാണ് സ്വര്‍ണം കണ്ടെടുക്കാന്‍ കസ്റ്റംസിന് ഒരുക്കേണ്ടിവന്നത്.വയറ്റില്‍ കുടുങ്ങിയ സ്വര്‍ണം പഴവും മറ്റും നല്‍കിയാണ് ഡോക്ടര്‍മാര്‍ മൂന്ന് ദിവസം കൊണ്ട് അകത്തെ തൊണ്ടിമുതല്‍ പുറത്തു ചാടിച്ചത്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]