ഗൗരി ലങ്കേഷ് കൊലയ്ക്കെതിരെ പ്രതിഷേധവുമായി വെല്ഫെയര് പാര്ട്ടി

അങ്ങാടിപ്പുറം: ആവിഷ്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു നിർത്താനാവില്ലെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തിയുള്ള മാടമ്പി ഭരണം കൊണ്ടു വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഗൗരി ലങ്കേഷ് കോല… ഫാസിസ്റ് ഭീകരതക്കെതിരെ” വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച് സലാം, മണ്ഡലം സെക്രട്ടറി സക്കീർ വടക്കാങ്ങര എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് വി.കെ ജലാൽ, നൗഷാദ് അരിപ്ര, ജമാൽ കൂട്ടിൽ, മുസ്തഖീം കടന്നമണ്ണ, മൊയ്തീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി