ഗൗരി ലങ്കേഷ് കൊലപാതകം; പ്രതിഷേധ ജ്വാലയുമായി എസ്എഫ്ഐ

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി. ‘വെടിവച്ചര് തോല്വിയണയും വെടിയേറ്റവര്‍ അമരരാവും’ എന്ന മുദ്രാവാക്യമുയര്‍ത്തി യായിരുന്നു പ്രതിഷേധം നടത്തിയത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി.ഷബീര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എന്‍എം ഷഫീഖ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി ഷൈജു, സി.വിപിന്‍, സംസ്ഥാന കമ്മിറ്റി അംഗം കെവി ആതിര എന്നിവര്‍ സംസാരിച്ചു
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]