മെസ്സിയെ മഞ്ഞപ്പടയിലേക്ക് ക്ഷണിച്ച് ആരാധകര്‍ അര്‍ജന്റീനയില്‍

മെസ്സിയെ മഞ്ഞപ്പടയിലേക്ക് ക്ഷണിച്ച് ആരാധകര്‍ അര്‍ജന്റീനയില്‍

ബ്യൂണിസ് ഐറിസ്: മെസ്സിയെ ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിച്ച് ആരാധകര്‍ അര്‍ജന്റീനയില്‍. കഴിഞ്ഞ ദിവസം നടന്ന വെനിസേല – അര്‍ജന്റീന മത്സരത്തിനിടയിലാണ് മെസ്സിയെ കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്‍ ഗ്യാലറയില്‍ എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടമായ മഞ്ഞപ്പടയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രം പോസ്‌ററ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ ചിത്രം കേരളബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ റിട്വീറ്റ് ചെയ്യുകും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇതിനു മുമ്പ് ഫുട്‌ബോള്‍ ലോകത്തെ ഞ്ഞെട്ടിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് കാനഡയില്‍ ഇയാന്‍ ഹ്യൂമിനെ കാണാനെത്തി താരത്തെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. കാനഡയില്‍ താമസിക്കുന്ന മഞ്ഞപ്പടയുടെ ആരാധകരായ ഒരു കൂട്ടം മലയാളികളാണ് സര്‍പ്രൈസുമായി ഹ്യൂമിനെ കാണാനെത്തിയത്. പോസ്റ്ററുകളും മഞ്ഞ ജഴ്സിയുമായി ആരാധകര്‍ കനേഡിയന്‍ താരത്തെ സ്വീകരിച്ചു. കാനഡ ബേസ് ബോള്‍ ടീമായ ടൊറന്റോ ബ്ലൂ ജേയ്സിന്റെ കളി കാണാന്‍ ഹ്യൂം എത്തിയപ്പോഴായിരുന്നു ആരാധകര്‍ താരത്തെ അത്ഭുതപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മക്കാവോയുമായി നടന്ന ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ മത്സര വേദിയിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സാനിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളായ അനസിന്റെയും ജിങ്കാന്റെയും കൂടെ ഫോട്ടോയെടുത്താണ് ആരാധകര്‍ ഗാലറിയില്‍ നിന്നും മടങ്ങിയത്.

Sharing is caring!