കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ; വി അസ്മ ജേതാവ്‌

കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ; വി അസ്മ ജേതാവ്‌

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മലപ്പുറം മാധ്യമ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റിഷോ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 14 പേര്‍ മാറ്റുരച്ച മത്സരം മലപ്പുറത്തെ ഇശല്‍ പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആദരിച്ചു. എരഞ്ഞോളി മൂസക്കുള്ള ഉപഹാരം മുഖ്യരക്ഷാധികാരി ഫായിദ മുഹമ്മദ് കൈമാറി. സംഘാടക സമതി ചെയര്‍മാന്‍ പി. ഷംസീര്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഗായിക വിളയില്‍ ഫസീല ജൂറി അംഗങ്ങളായിരുന്നു. പ്രസ്‌ക്ലബ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, മുഹമ്മദലി വലിയാട്, സമീര്‍ കല്ലായി, പി.എ അബ്ദുല്‍ ഹയ്യ്,  ഡാറ്റസ് വേലായുധന്‍, സന്തോഷ് ക്രിസ്റ്റി, വിഷ്ണു കോഡൂര്‍, അന്‍വര്‍ ആയമോന്‍ പ്രസംഗിച്ചു.

റിയാലിറ്റിഷോയില്‍ മലപ്പുറം ഒതുക്കുങ്ങല്‍ വി അസ്മ ഒന്നാം സ്ഥാനം നേടി. വി. അലി രണ്ടാം സ്ഥാനവും സി.എച്ച് ഹാഷിം വെള്ളൂര്‍ മൂന്നാം സ്ഥാനവും നേടി.

Sharing is caring!