വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ലീഗ് സര്‍വെ

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മുസ്ലിം ലീഗിന്റെ സര്‍വെ. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. ലീഗിന്റെ കോളേജ് അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സാണ് സര്‍വെക്ക് നേതൃത്വം നല്‍കുന്നത്. സിപി ബാവഹാജി, കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എന്നിവരാണ് സര്‍വെ ഫോമില്‍ ഉള്‍പെട്ടിട്ടുള്ളത്
മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 604 പ്രാദേശിക നേതാക്കള്‍ക്കിടയിലായിരുന്നു സര്‍വെ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് സമാനമായ രീതിയില്‍ സര്‍വെ നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സര്‍വെ നടത്തിയതെന്നാണ് സൂചന.
സര്‍വെയില്‍ ഫോമില്‍ ഉള്‍പെടാത്ത അബ്ദുറഹ്മാന് രണ്ടത്താണിയെയും പികെ ഫിറോസിനെയും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ പികെ അസ്ലുവിനെയും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലീഗിന്റെ സ്കൂള്‍ അധ്യാപക സംഘടനയായി കെ.എസ്.ടി.യുവും സമാനമായ ഒരു സര്‍വ്വെ നടത്തിയിട്ടുണ്ട്. രണ്ട് സര്‍വെകളുടെയും ഫലം പരിഗണിച്ചാവും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]