മാതാവിന്റെ കണ്‍മുന്നില്‍വെച്ച് മകന്‍ പുഴയില്‍ മുങ്ങിമരിച്ചു

മാതാവിന്റെ കണ്‍മുന്നില്‍വെച്ച് മകന്‍ പുഴയില്‍ മുങ്ങിമരിച്ചു

അരീക്കോട് കീഴുപറമ്പില്‍ മുറിഞ്ഞമാടില്‍ ചാലിയാര്‍ കടവില്‍ മാതാവ് നോക്കിനില്‍ക്കെ മകന്‍ പുഴയില്‍ മുങ്ങിമരിച്ചു. കീഴുപറമ്പ് സ്വദേശി ദാറുസ്സലാം വീട്ടില്‍ ആദിലാണ് മരിച്ചത്. കീഴ്പറമ്പ് ഹയര്‍ സെക്കണ്ടറി +2 വിദ്യാര്‍ത്തിയാണ്. കുടുംബസമേതം സുഹൃത്തുക്കളോടെപ്പം കുളിക്കാന്‍ വന്നതായിരുന്നു. ഇതില്‍ രണ്ട് പേരാണ് കാല് വഴുതി പുഴയില്‍ വീണത്. ഉമ്മ നോക്കി നില്‍ക്കേയാണ് അപകടം മറ്റൊരാളെ പന്ത്രണ്ട് വയസുകാരന്‍ സാഹസികമായി രക്ഷപ്പെടുത്തി. സമീപത്ത് ചൂണ്ടയിട്ട് കൊണ്ടിരുന്ന പന്ത്രണ്ട് വയസുകാരന്‍ ശിജിലിന്റെ ധീരമായ ഇടപെടല്‍ ഒരാളെ രക്ഷപ്പെടുത്തി.

അപകടം കണ്ട ഷിജില്‍ തോണിയിലെ കയറിന് റൊയെങ്കിലും നേരം വൈകും എന്ന് കണ്ട് പുഴയിലേക്ക് ചാടി അപ്പോഴേക്കും പന്ത്രണ്ട് മീറ്ററോളം നീങ്ങിയിരുന്നു. അവനെയും കൊണ്ട് കരയിലേക്ക് നീന്തി കയറി ,ഈ സമയം ആദില്‍ താഴ്ന്ന് പോയി.
അപകട മറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരില്‍ ഒരാളും അപകടത്തില്‍പ്പെട്ടു.

സത്രീകള്‍ തുണിയിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. തിരച്ചിലാരംഭിച്ചു. അരീക്കോട് പോലിസ് ,മുക്കം ഫയര്‍ഫോഴ്‌സ് ,മീഞ്ചന്തയില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധരുമെത്തി.ഉച്ചയോടെ ബോഡികണ്ടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കി.
അസീബ് ലബീബ്, നസീബ് അജ്‌നാസ്, എന്നിവരാണ് കുളിക്കാന്‍ എത്തിയത്.പരിചയമില്ലാത്തവരും നീന്തലറിയാത്തവരും ചാലിയാറില്‍ മരിക്കുന്നത് നിത്യസംഭവമായി മാറുകയാണ് ,നാട്ടുകാര്‍ തന്നെ ഇറങ്ങാന്‍ ഭയപ്പെടുന്ന സ്ഥലങ്ങളില്‍ പരിചയമില്ലാത്തവര്‍ കുടുങ്ങുകയാണന്നും നാട്ടുകാര്‍ പറയുന്നു.

 

Sharing is caring!