വിദേശ രാജ്യങ്ങളില്‍ തരംഗമായ സ്പിന്നര്‍ ഗയിം മലപ്പുറത്തും തരംഗം

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ തരംഗമായ സ്പിന്നര്‍ ഗെയിം മലപ്പുറം ജില്ലയിലും തരംഗമാകുന്നു. അപകടരഹിതമായ കളി എന്ന നിലയില്‍ സ്പിഗ്ലര്‍ ഗയിമുകളാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെ താരം. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തി നേടാനാകുമെന്നാണ് ഈ ഗെയിമിന്റെ പ്രത്യേകതയായി നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് ചക്രങ്ങളിലുള്ള സ്പിന്നര്‍ ഗയിം തള്ളവിരലും ചൂണ്ട് വിരലും ചേര്‍ത്ത് പിടിച്ച് കറക്കുന്നതാണ് പ്രവര്‍ത്തന രീതി. രണ്ട്, മൂന്ന്, നാല്, അഞ്ച് ചക്രങ്ങളിലുള്ള സ്പിന്നറും വിപണിയിലുണ്ട്. നൂറ് രൂപയാണ് കൂടിയ വില, ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. കേരളത്തില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ചൈനയില്‍ നിന്ന് ഇവ ധാരളമായി ഇറക്കുമതി ആരംഭിച്ചിട്ടുണ്ട് ചൈനീസ് ഇനത്തിന് 30,60,80 നിരക്കുകളാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. ഒരാള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ഒന്ന് പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ ഏതൊരാള്‍ക്കും ആഗ്രഹം തോന്നുമെങ്കിലും മാനസിക പിരിമുറുക്കങ്ങള്‍ക്ക് ശമനം വരുത്താന്‍ കഴിയുമെന്ന് തെളിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇല്ല.
ഇുത്പ്രായഭേദമന്യേ ഗെയിമുകളെ അരാധിക്കുന്ന കാലമാണ്. ലോകം ഡിജിറ്റല്‍ യുഗത്തിനൊപ്പം അതിവേഗം സഞ്ചരിക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്ന് മുക്കി നേടാനാണ് ജനങ്ങള്‍ ഗയിമുകളെ അശ്രയിക്കുന്നത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായുള്ള ഉപയോഗം മനുഷ്യ മസ്തിഷ്‌ക്കങ്ങളെ ഇതില്‍ തളച്ചിടുന്നു. നല്ലതും ചീത്തയുമായി മൊബയിലിലും മറ്റു ആയിരക്കണക്കിന് ഗയിമുകളാണ് ഇന്ന് ലോകം കീഴടക്കി കൊണ്ടിരിക്കുന്നത്. കുപ്രസിദ്ധി നേടിയ കൊലയാളി ബൂവെയില്‍ ഗയിം പോലും വളരെ വേഗത്തിലാണ് യുവതലമുറക്കിടയില്‍ സ്ഥാനം നേടിയത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഗയിം ഇന്ത്യയില്‍ പ്രചാരം നേടികൊണ്ടിരിക്കുകയാണ്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]