ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധ പ്രകടനം നടത്തി

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധ പ്രകടനം നടത്തി

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്  പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി നടത്തിയത്.

മലപ്പുറം പ്രസ്‌ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായന്‍, മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഐ സമീല്‍ , സെക്രട്ടറി സുരേഷ് എടപ്പാള്‍, ഷമീര്‍ കല്ലായി, ഇ എന്‍ മോഹന്‍ദാസ്, പി പി സുനീര്‍, എ പി അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

 

 

Sharing is caring!