തിരൂര്‍ ബിബിന്‍ വധം: അറസ്റ്റിലായവര്‍ വിവിധ കേസുകളിലെ പ്രതികള്‍

തിരൂര്‍: ആര്‍.എസ്.എസ്.തൃപ്രങ്ങോട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടിയിലെ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവര്‍ വിവിധ കേസുകളിലെ പ്രതികകള്‍. ഇന്നലെ രണ്ട് എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി തൃപ്രങ്ങോട് ആലുക്കല്‍ വീട്ടില്‍ സാബി നൂള്‍(39), ഒമ്പതാം പ്രതി പൊന്നാനി കണ്ണാത്ത് വീട്ടില്‍ സിദ്ധീഖ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സാബിന നൂളിനെ മിനിഞ്ഞാന്ന് രാത്രിയിലും സിദ്ധീഖിനെ ഇന്നലെ രാത്രിയിലുമാണു അറസ്റ്റ് ചെയ്തതെന്ന് തിരൂര്‍ ഡി.വൈ.എസ്.പി. ഉല്ലാസ് പറഞ്ഞു.
സാബിന നൂള്‍ പെയിന്റിംങ്ങ് തൊഴിലാളിയും വധശ്രമം ഉള്‍പ്പെടെ എട്ട് കേസിലെ പ്രതിയുമാണ്. കശാപ്പുശാലകളില്‍ നിന്നും എല്ല് ശേഖരിക്കുന്ന തൊഴിലാളിയാണ് സിദ്ദീഖ്. സിദ്ദീഖ് നാലോളം മറ്റുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഗൂഢാലോചനയിലും സാബി നൂള്‍ കൊലപാതക സംഘം സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്ന ആളും കൊലപാതകത്തില്‍ പങ്കാളിയുമാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരേയും കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ഇന്ന് ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണ്.
RECENT NEWS

സംവരണ തത്വം പുനക്രമീകരക്കണം: മുസ്ലിംലീഗ് സൗഹൃദസദസ്സ്
നിലവിലെ സംവരണ തത്വം പുനക്രമീകരിക്കണമെന്നും പിന്നാക്ക സമുദായങ്ങള്‍ക്ക് അതില്‍ ഗൗരവ പരിഗണന വേണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സദസ്സ് ആവശ്യപ്പെട്ടു