കരിപ്പൂരില്‍ വിമാനത്തില്‍ കയറിയ 45യാത്രക്കാരെ ഇറക്കി വിട്ടു

കൊണ്ടോട്ടി: ജീവനക്കാര്‍ കുറവായതിന്റെ പേരില്‍ കരിപ്പൂരില്‍ 45 യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി പത്തിനു അബുദാബിയിലേക്ക് പുറപ്പെടേണ്ട ഇത്തിഹാദ് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാരെയാണ് ഇറക്കിവിട്ടത്. ഇത്തിഹാദ് വിമാനത്തിലെ കാബിന് ക്രൂവില്‍ ഒരാള്‍ അസുഖബാധിതനായി അവധി എടുക്കുകയായിരുന്നു. രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിന് ആനുപാധികമായി ജീവനക്കാര്‍ വേണം. എന്നാല്‍ കാബിന് ക്രൂവിന്റെയും യാത്രക്കാരുടെയും അനുപാതം പാലിക്കാന്‍ വേണ്ടിയാണ് ഒരു ജീവനക്കാരന് അവധിയെടുത്തതോടെ 45 യാത്രക്കാരെ ഇറക്കിയത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 10നു പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്. തിരികെയറിക്കിയവരെ ഹോട്ടലുകളിലേക്കു മാറ്റി. ഇന്നലെ മറ്റു വിമാനങ്ങളില്‍ കൊണ്ടുപോയി.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്