ഭിന്നലിംഗക്കാരുടെ ഓണാഘോഷം വാര്‍ത്തയാക്കി ദി ഹിന്ദു ദിനപത്രം

മലപ്പുറം: ഓണ ദിനത്തില്‍ ഭിന്നലിംഗക്കാരുടെ ഓണാഘോഷം വാര്‍ത്താ താളുകളിലെത്തിച്ച് ദി ഹിന്ദു ദിനപത്രം. പത്രത്തിന്റെ മലബാര്‍ പേജിലാണ് ഭിന്നലിംഗക്കാരുടെ ഓണപൂക്കളം ചിത്രം സഹിതം വാര്‍ത്ത വന്നത്. ദി ഹിന്ദു മലപ്പുറം ബ്യൂറോ ഫോട്ടോഗ്രാഫര്‍ സക്കീര്‍ ഹുസൈനാണ് ചിത്രം പകര്‍ത്തിയത്.
ഇതാദ്യമായാണ് രാജ്യത്തെ ഒരു പ്രമുഖ പത്രം ഭിന്നലിംഗക്കാരുടെ ഓണാഘോഷം വാര്‍ത്തയാക്കുന്നത്. ഒരു സമൂഹം എന്ന നിലയില്‍ ഇതാദ്യമായാണ് ഭിന്നലിംഗക്കാരും ഓണം കൂട്ടത്തോടെ ആഘോഷിക്കുന്നത്.
ദ്വയ ചാരിറ്റമ്പിള്‍ സൊസൈറ്റിക്ക് കീഴില്‍ സെപ്റ്റംബര്‍ 11ന് വലിയ തോതിലുള്ള ആഘോഷങ്ങളും നടത്തുന്നുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ റിയ പറഞ്ഞു. റിയയും സുഹൃത്തുക്കളായ മോനിഷയും, അലീനയും കൂടിയാണ് പൂക്കളം തയ്യാറാക്കിയത്. ഫോട്ടോഗ്രാഫര്‍ മുരളി ഐറിസ് ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കി.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]