ബിബിന്‍ വധം; രണ്ട് പേര്‍ അറസ്റ്റില്‍

ബിബിന്‍ വധം; രണ്ട് പേര്‍ അറസ്റ്റില്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആലത്തിയൂര്‍ സ്വദേശി ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ആലത്തിയൂര്‍ സ്വദേശി സാബിനൂര്‍, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കുള്ളതായി പോലീസ് പറഞ്ഞു.

ബിബിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. മുഹമ്മദ് അന്‍വര്‍, തുഫൈല്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇരുവരും പോപുലര്‍ ഫ്രണ്ട് നേതാക്കളാണ്.

ഓഗസ്റ്റ് 24നാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ആലത്തിയൂര്‍ കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ (24) പുളിഞ്ചോടിനു സമീപം വെട്ടേറ്റു മരിച്ചത്. ഫൈസല്‍ വധക്കേസില്‍ ജാമ്യത്തിലറങ്ങിയതായിരുന്നു മരിച്ച ബിബിന്‍

 

Sharing is caring!