അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷം: മന്ത്രി കെ ടി ജലീല്‍

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ സന്തോഷം: മന്ത്രി കെ ടി ജലീല്‍

തവനൂര്‍: ബി ജെ പി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. തനിക്ക് അദ്ദേഹം ജേഷ്ഠ സഹോദരതുല്യനാണ്. മതേതര മനസുള്ള അദ്ദേഹം എങ്ങനെ ബി ജെ പിയില്‍ ചെന്നുപെട്ടുവെന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

2006ല്‍ താന്‍ ആദ്യമായി നിയസഭയില്‍ എത്തിയപ്പോള്‍ മറ്റൊരു കന്നി എം എല്‍ എ ആയി അല്‍ഫോന്‍സ് കണ്ണന്താനവും സഭയിലുണ്ടായിരുന്നുവെന്ന് കെ ടി ജലീല്‍ പറയുന്നു. ഒരുമിച്ച് ഒരേ മുന്നണിയിലായിരുന്നപ്പോഴും എതിര്‍പക്ഷത്തായിരിക്കുമ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ മന്ത്രിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വര്‍ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും ജലീല്‍ പറഞ്ഞു.

കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും മന്ത്രി പറയുന്നു. ടൂറിസം-ഐ ടി മേഖലകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്ന് നമുക്കാശിക്കാം. സഹോദര സ്ഥാനീയനായ കണ്ണന്താനത്തിന് എല്ലാ വിജയങ്ങളും നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിൽ സന്തോഷമുണ്ട് . 2006 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യം നിയമസഭയിൽ എത്തിയപ്പോൾ അതേ…

Dr KT Jaleel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 4, 2017

Sharing is caring!