രേഖകളില്ലാതെ എടവണ്ണപ്പാറയില്‍ താമസമാക്കിയ ബംഗ്ലാദേശികള്‍ പിടിയില്‍

രേഖകളില്ലാതെ എടവണ്ണപ്പാറയില്‍ താമസമാക്കിയ ബംഗ്ലാദേശികള്‍ പിടിയില്‍

അരീക്കോട്: മതിയായ രേഖകളില്ലാതെ എടവണ്ണപ്പാറയില്‍ താമസമാക്കിയ 35 ബംഗ്ലാദേശ് പൗരന്‍മാരെ പോലീസ് പിടികൂടി. കോണ്‍ഗ്രീറ്റ് തൊഴിലാളികളാണ് പിടിക്കപ്പെട്ടവര്‍.

എടവണ്ണപ്പാറയിലും പരിസരത്തും ബംഗാളികളോടൊപ്പം ബംഗ്ലാദേശി പൗരന്‍മാരും താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായ മൂന്ന് പേര്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും പുതുക്കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു പോലീസ് അറിയിച്ചു.

 

 

 

Sharing is caring!