സ്റ്റേറ്റ്സ്മാന് മാധ്യമ പുരസ്ക്കാരം വിപി നിസാറിന്

മലപ്പുറം: പത്രപ്രവര്ത്തന രംഗത്തെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അവാര്ഡുകളില് ഒന്നായ സ്റ്റേറ്റ്സ്മാന് അവാര്ഡ് വിപി നിസാറിന്. കൊല്ക്കത്ത ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്റ്റേറ്റ്മാന് ദിനപത്രം ഏര്പ്പെടുത്തിയതാണ് ഈ പുരസ്ക്കാരം. ഗ്രാമീണ പത്രപ്രവര്ത്തനത്തിനുള്ള 2016ലെ മാധ്യമ പുരസ്ക്കാരമാണു ലഭിച്ചത്. ഈമാസം 16ന് കൊല്ക്കത്തയില്വെച്ചു നടക്കുന്ന ചടങ്ങില്വെച്ച് നിസാറിന് പുരസ്ക്കാരം സമ്മാനിക്കും.
മംഗളം ദിനപത്രത്തില് 2016 ഡിസംബര് 27മുതല് 31വരെ പ്രസിദ്ദീകരിച്ച ‘ഊരുകളിലുമുണ്ട് ഉജ്വല രത്നങ്ങള്’ എന്ന വാര്ത്താപരമ്പരക്കാണു അവാര്ഡ് ലഭിച്ചത്. ഈ വര്ഷത്തെ കേരളാ നിയമസഭയുടെ ആര്.ശങ്കരനാരായണന് തമ്പി മാധ്യമ പുരസ്ക്കാരവും ഈവര്ഷത്തെ സോളിഡാരിറ്റി സംസ്ഥാന മാധ്യമ പുരസ്ക്കാരവും ഇതേ വാര്ത്താപരമ്പരക്കു ലഭിച്ചിരുന്നു. മലപ്പുറം കോഡൂര്, വലിയാട് സ്വദേശിയാണ് വിപി നിസാര്
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില് ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില് ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര് മരിച്ചു. ചെട്ടിപ്പടി ആലുങ്ങല് ബീച്ച് അയ്യപ്പന്കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]