ബലി മാംസത്തിന് കാവലിരുന്ന് ഹിന്ദു യുവാക്കള്‍; മതസൗഹാര്ദത്തിനൊരു മലപ്പുറം മാതൃക
പെരിന്തല്‍മണ്ണ: മതസൗഹാര്‍ദത്തിന് കേളികേട്ട മലപ്പുറത്ത് നിന്നും മറ്റൊരു മാതൃകാ വാര്‍ത്ത. പെരുന്നാള്‍ ദിവസം ബലിയറുത്ത മാംസത്തിന് കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ചിത്രമാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വെള്ളിയാഴ്ചയായതിനാല്‍ വിശ്വസികള്‍ പള്ളിയില്‍ പോയപ്പോഴാണ് യുവാക്കള്‍ കാവലിരുന്നത്.
പെരിന്തല്‍മണ്ണ പട്ടിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിക്കാട് ഹൈസ്കൂള്‍ പടിയില്‍ നടന്ന ഉദുഹിയത്ത് കര്‍മത്തിലാണ് പ്രദേശവാസികളായ കെപി ഷാജി, ബാബു എന്നിവര്‍ കാവലിരുന്നത്. രാവിലെ തുടങ്ങിയ ബലി അറുക്കല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ ജുമുഅ നമസ്കാരത്തിന്റെ സമയമായി. അറുത്തിട്ട മാംസങ്ങള്‍ എങ്ങനെ സൂക്ഷിക്കുമെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഷാജിയും ബാബുവും കാവലിരിക്കാന്‍ സന്നദ്ധനായി രംഗത്തെത്തിയത്. ജുമുഅ നമസ്കാരത്തിന് ശേഷം മാംസ വിതരണത്തിനും സാക്ഷിയായാണ് ഇരുവരും മടങ്ങിയത്.
പ്രദേശത്ത് നടക്കുന്ന കലാ-സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യങ്ങളാണ് ഷാജിയും ബാബുവും. ഓണം – പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പട്ടിക്കാട് പാസ്ക് ക്ലബ്ബ് നടത്തിയ പരിപാടിയില്‍ ഇരുവരുടെയും പ്രവര്‍ത്തിയെ അഭിനന്ദിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]