സർക്കാർ നിലപാട് ,കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കം. ഐ.എൻ എൽ

സർക്കാർ നിലപാട് ,കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കം. ഐ.എൻ എൽ

മലപ്പുറം. ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 200 മീറ്ററിനുളളിലുളള ദൂര പരിധിയിൽ ബാറുകൾ പ്രവർത്തിക്കുന്നതിനെ നിയന്ത്രിച്ച് കൊണ്ട് 2011 മുതൽ സംസ്ഥാനത്ത് നിലവിലുള്ള നിയമം ടൂറിസം വളർച്ചയുടെ പേരിൽ തകിടം മറിക്കാനുള്ള LDF ഗവൺമെന്റിന്റെ നീക്കം ജനവിരുദ്ധവും LDF നെ പിന്തുണക്കുന്ന പൊതു സമൂഹത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. ഫോർ സ്റ്റാർ ന് മുകളിലുള്ള ബാറുകൾക്ക് ഒരുക്കി കൊടുക്കുന്ന ഈ പ്രവർത്തന സൗകര്യം മദ്യ ലോബി എറ്റവും നന്നായി ഭാവിയിൽ ദുരുപയോഗപ്പെടുത്താൻ ഇടയാക്കും.

ഇരുനൂറ് മീറ്റർ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി കലാലയ മുറ്റത്ത് പോലും മദ്യശാലകൾ തുറക്കുന്നത് ടൂറിസ്റ്റുകളെ ആകർഷിക്കാനല്ല ,മറിച്ച് ന്യൂജനറേഷനെ കള്ള് കുടിയൻമാരാക്കി മാറ്റാനാണ്. കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത് കേരളത്തിന്റെ പ്രകൃതിരമണീയത ആസ്വാധിക്കാനാണ്. അല്ലാതെ നടക്കുന്നിടത്തെവിടെയും സുലഭമായി മദ്യം ലഭ്യമാകുമെന്ന പ്രതീക്ഷയിലെല്ല. മദ്യവർജനം പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്താണ് LDF കേരളത്തിൽ വോട്ട് ചോദിച്ചതും അധികാരത്തിൽ വന്നതും.

UDF ഗവൺമെന്റിലെ മന്ത്രിമാർ മദ്യരാജക്കൻമാരിൽ നിന്നും കോഴപ്പണം കൈപ്പറ്റിയെന്ന LDF നേതൃത്വത്തിന്റെ ഗുരുതരമായ ആക്ഷേപം കേരളീയ പൊതു സമൂഹം മുഖവിലക്കെടുത്തതിന്റെ കൂടി പ്രതിഫലനമാണ് നിലവിലുള്ള പിണറായി സർക്കാറെന്ന കാര്യം LDF നേതൃത്വം വിസ്മരിക്കരുത്. മദ്യശാലകളുടെ ദൂരപരിധി പുനർനിർണ്ണയിച്ച നടപടി ഇരു മുന്നണികളും മദ്യമുതലാളിമാരുടെ ശിങ്കിടികളാണെന്ന് വിശ്വസിക്കാൻ പോന്നതാണ്. ദൂരപരിധി ചുരുക്കി കളള് മുതലാളിമാരെ തൃപ്തിപ്പെടുത്താനുള്ള സർക്കാർ നീക്കം അടിയന്തിരമായി പുനപരിശോധിക്കണം. ഒരു വർഷത്തിനകം ഒട്ടേറെ ജനോപകാര പ്രദമായ പദ്ധതികളും പരിപാടികളും കൊണ്ട് വന്ന ഇടതുപക്ഷ സർക്കാറിന്റെ നിറം കെടുത്തി വെടക്കാക്കാൻ UDF നെ അപകടത്തിൽ ചാടിച്ച മദ്യമുതലാളിമാർക്ക് മുന്നിൽ സർക്കാർ കീഴടങ്ങരുത്.

എന്തെല്ലാം ന്യായങ്ങൾ നിരത്തിയാലും പുതിയ മദ്യനയത്തിന് കേരളീയ പൊതുസമൂഹം എതിരാണ്.ർക്കാറിന്റെ മദ്യനയം തിരുത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും ഒന്നിച്ച് സമര രംഗത്തിറങ്ങേണ്ട സമയമായെന്നും പ്രസിഡന്റ്  എച്ച് മുസ്തഫ, ജനറൽ സിക്രട്ടറി ടി.എ സമദ്, സിക്രട്ടറി സി.പി അബ്ദുൽ വഹാബ് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞു.

Sharing is caring!