ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന മാതൃകയുമായി ഒരു നാട്ടുകൂട്ടം

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന മാതൃകയുമായി ഒരു നാട്ടുകൂട്ടം

കൊണ്ടോട്ടി:പ്രകൃതിയെയും പച്ചപ്പിനെയും മറന്നുകൊണ്ട് ഒരാഘോഷവുമില്ല എന്ന ആഹ്വാനവുമായി ഒരു ഗ്രാമം ഓണം- ബക്രീദ് ആഘോഷ പരിപാടികൾ നടത്തി. വിഭവസമൃദ്ധമായ സദ്യയും ഓണക്കളികളും സ്നേഹസംഗമവുമൊക്കെയായി ആഘോഷം ആനന്ദമാക്കിയപ്പോൾ സമ്മാനദാനം പരിസ്ഥിതി സന്ദേശംപ്രചരിപ്പിക്കുന്നതായി.വിവിധകലാപരിപാടികളിലും കളികളിലും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ഫല വൃക്ഷത്തൈകൾ നല്കിയാണ് പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട ഒളവട്ടൂർ പനച്ചിക പള്ളിയാളിയിലെ നാട്ടുകൂട്ടം വ്യത്യസ്തരായത്. വാർഡ് ഡെവലപ്പ്മെന്റ് ഫോറം സ്പോൺസർ ചെയ്ത നൂറ് ‘ഗാന്ധിതരു’ തൈകളാണ് വിതരണം ചെയ്തത്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോൻജിയാണ് ഈ ആശയത്തിനു പിന്നിൽ. നാട്ടിൽനിന്ന്അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഫലവൃക്ഷത്തെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ‘ഗാന്ധിതരു’ എന്ന് പുന:നാമകരണം ചെയ്ത് ഇത്തരം വിശേഷ അവസരങ്ങളിൽ വിതരണം ചെയ്യുന്നത്.ആഘോഷ പരിപാടി വാർഡ് മെമ്പർ ഫക്രുദ്ദീൻ മങ്ങാട്ടുചാലി ഉദ്ഘാടനം ചെയ്തു. കവി ബാലകൃഷ്ണൻ ഒളവട്ടൂർ സ്നേഹ സംഗമത്തിന് നേതൃത്വം നല്കി. കെ പി കൃഷ്ണൻ മാസ്റ്റർ, അയ്യപ്പൻകുട്ടി, കെ.അലി മാസ്റ്റർ, ഉണ്ണിപ്പെരവൻ, അൻവർ സാദത്ത്, റോജാമണി, വർഷ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Sharing is caring!