യൂത്ത് ലീഗിന്റെ പരാതിയില്‍ ഹാദിയ കേസില്‍ മനുഷ്യാവകാശ അന്വേഷണം
മലപ്പുറം: ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്നത് അന്വേഷിക്കാനുള്ള മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് മുസ്ലിം യൂത്ത് ലീഗിന്റെ വിജയം. ഇന്നലെ ഹാദിയ കേസിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടികാണിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മനുഷ്യാവകാശ കമ്മിഷന് ആക്റ്റിങ് ചെയര്മാന് പി മോഹന്‍ദാസിന് നിവേദനം നല്‍കിയിരുന്നു. ഈ പരാതി കണക്കിലെടുത്താണ് അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ പോലീസ് മേധവിയെ അദ്ദേഹം ചുമതലപ്പെടുത്തിയത്.
ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ ഗൗരവകരമായി എടുക്കേണ്ടതാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കമ്മിഷന് സൂചിപ്പിച്ചു.
കോട്ടയത്ത് നടക്കുന്ന സിറ്റിങിലാണ് കേസ് കമ്മിഷന് അംഗം കെ മോഹന്‍കുമാര്‍ പരിഗണിക്കുക. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി കെ ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ചെയര്‍മാനെ കണ്ട് നിവേദനം നല്‍കിയത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]