മലപ്പുറം പ്രസ് ക്ലബില്‍ ഓണം-ബക്രീദ് ആഘോഷം

മലപ്പുറം പ്രസ് ക്ലബില്‍ ഓണം-ബക്രീദ് ആഘോഷം

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് ഓണം-ബക്രീദ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ഓണക്കിറ്റ് വിതരണോദ്ഘാടനം ഷിഫ അല്‍ജസീറ മാനേജിംഗ് പാര്‍ട്ണര്‍ കെ.ടി.സനാവുള്ള നിര്‍വഹിച്ചു. ഇബ്രാഹിം കോഡൂര്‍, പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, സംസ്ഥാന സമിതിയംഗങ്ങളായ സമീര്‍ കല്ലായി, വി.മുഹമ്മദലി, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, ഐ.സമീല്‍, എസ്.മഹേഷ് കുമാര്‍, കെ.പി.ഒ.റഹമത്തുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. പൂക്കളമത്സരത്തില്‍ ദേശാഭിമാനി ടീം ഒന്നാംസ്ഥാനവും ദൃശ്യമാധ്യമ ടീം രണ്ടാം സ്ഥാനവും മാതൃഭൂമി ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

 

Sharing is caring!