ജിഷ്ണു ബാലകൃഷ്ണന് മഞ്ഞപ്പടയില്

കൊച്ചി: ഗോള് കീപ്പര് എംഎസ് സുജിത്തിന് പിറകെ മറ്റൊരു മലപ്പുറത്തുകാരനെ കൂടി ടീമിലെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയുടെ റിസര്വ് ടീമിലാണ് ജിഷ്ണു ബാലകൃഷ്ണന് കളിക്കുക. പ്രീസീസണ് മത്സരങ്ങള്ക്കായി യൂറോപ്പിലേക്ക് അടുത്ത മാസം പോകുന്ന ടീമിനൊപ്പം ജിഷ്ണുവും ചേരും. മൂന്ന് വര്ഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിരിക്കുന്നത്.
മലപ്പുറം കാവുങ്ങല് സ്വദേശിയായ ജിഷ്ണു എംഎസ്പിയിലൂടെ മികവ് തെളിയിച്ച താരമാണ്. അര്ജന്റീനയില് പോയി കളിമികവ് തെളിയിച്ച താരം കൂടിയാണ് ജിഷ്ണു. സ്കൂള് പഠനകാലത്ത് ബൊക്കാ ജൂനിയേഴ്സ് ടീമില് താരം പരിശീലനം നേടിയിട്ടുണ്ട്.
ഗോകുലം എഫ്സിയുടെ തുടക്കം മുതല് തന്നെ താരം ടീമിനൊപ്പമുണ്ട്. ക്ലബ്ബ് ചാംപ്യന്ഷിപ്പിലും കേരള പ്രീമിയര് ലീഗിലും മികവുറ്റ കളി പുറത്തെടുക്കാന് താരത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി ടീമിലും ജിഷ്ണുവുണ്ടായിരുന്നു. ജിഷ്ണുവിന്റെ കളിമികവ് താരത്തിന് ദേശീയ ക്യാംപിലേക്ക് അവസരം നല്കുകയും ചെയ്തിരുന്നു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]