ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി

എടവണ്ണ: ഏറനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ രാത്രിയാണ് ശക്തമായ മഴയെതുടര്‍ന്ന് ഉരുള്‍ പൊട്ടിയത്. ലക്ഷ കണക്കിന് രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആളപായമില്ല.
എടവണ്ണയ്ക്കടുത്ത് ഒതായി ചാത്തല്ലൂരിലും, പടിഞ്ഞാറെ ചാത്തല്ലൂരിലും, ചോലറ ആദിവാസി കോളനിക്ക് സമീപവും, കൊളപ്പാടന്‍ മലയിലെകപ്പക്കല്ല് ആദിവാസി കോളിക്ക് സമീപവും, ചെരപ്പറമ്പിലും, ഓടക്കയത്തിന് സമീപവുമാണ് ഉരുള്‍പൊട്ടിയത്. കുത്തിയ ഒഴുകിയെത്തിയ മലവെള്ളത്തില്‍ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി. ഏതാനും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഉരുള്‍പൊട്ടലുണ്ടായ ചാത്തല്ലൂരില്‍ മന്ത്രി തിലോത്തമന് സന്ദര്‍ശനം നടത്തി. നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക സൗജന്യ റേഷന്‍ നല്‍കാനും, അടിയന്തിരമായി ഇവരെ മാറ്റി പാര്‍പ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഉരുള്‍പൊട്ടലിലെ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]