ഹാദിയ വിഷയം: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ്‌

ഹാദിയ വിഷയം: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ്‌

മലപ്പുറം: ഹാദിയ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മിഷന് നിവേദനം നല്‍കി. ഹാദിയ ഒരു സാമുദായിക വിഷയം മാത്രമല്ല മനുഷ്യാവകാശ വിഷയം കൂടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മനുഷ്യാവകാശ ലംഘനം ഹാദിയയുടെ വിഷയത്തിലുണ്ടോ എന്നത് കേരള സമൂഹത്തിന്റെ കൂടി ആശങ്കയാണെന്ന് അദ്ദേഹം പറയുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനും മറ്റ് നേതാക്കള്‍ക്കുമൊപ്പം മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ സന്ദര്‍ശിച്ച അദ്ദേഹം ഈ വിഷയങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ചെയര്‍മാനോ അല്ലെങ്കില്‍ കമ്മിഷന്‍ അംഗങ്ങള്‍ ആരെങ്കിലുമോ ഹാദിയയെ സന്ദര്‍ശിച്ചു കൊള്ളാമെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചു കൊള്ളാമെന്നും ഉറപ്പു നല്‍കിയെന്നും മുനവറലി തങ്ങള്‍ പറയുന്നു.

Sharing is caring!